/sathyam/media/post_attachments/oSwoiNC9ay4LcMzsBYLO.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇന്നും ആയിരം കടന്നു. 1,494 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. 439 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ രോഗികളുടെ എണ്ണം നൂറിനും മുകളിലെത്തി. തിരുവനന്തപുരം-230, കൊല്ലം-86, പത്തനംതിട്ട-70, ഇടുക്കി-53, കോട്ടയം-174, ആലപ്പുഴ-70, തൃശൂര്‍-111, പാലക്കാട്-37, മലപ്പുറം-30, കോഴിക്കോട്-149, വയനാട്-ഒന്‍പത്, കണ്ണൂര്‍-24, കാസര്‍ഗോഡ്-12 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
കോവിഡ് നിയന്ത്രണ വിധേയമായതിനു ശേഷം ഈ വര്‍ഷം സ്കൂളുകള്‍ തുറന്നതും വ്യാപാരസ്ഥാപനങ്ങളടക്കം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതും ആശ്വാസകരമായി കരുതിയിരുന്ന സാഹചര്യത്തിലാണ് കോവിഡിന്റെ അപ്രതീക്ഷിത കുതിപ്പ്. ഇതോടെ സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങളിലേക്കു നീങ്ങുമോ എന്ന ആശങ്കയും നിലനില്ക്കുന്നു.
കോവിഡിനൊപ്പം സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണവും പെരുകുകയാണ്. 9,511 പേരാണ് തിങ്കളാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിബാധിച്ചു ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ ദിവസം പനിബാധിതരുടെ എണ്ണം 3791 ആയിരുന്നു. തിങ്കളാഴ്ച ഒന്‍പത് പേര്‍ക്ക് ഡെങ്കിപ്പനിയും 10 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 37 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.