ബമ്പറടിച്ചിട്ട് കാര്യമില്ല, അത് കൈകാര്യം ചെയ്യാനും പഠിക്കണം; ഇല്ലെങ്കില്‍ സര്‍ക്കാര്‍ പഠിപ്പിക്കും! പഠിപ്പിക്കുന്നതിന് മുമ്പ് 'പഠനം' നടത്താന്‍ ലോട്ടറി വകുപ്പ് ഒരുങ്ങുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: 20 വര്‍ഷത്തിനിടെ ഭാഗ്യക്കുറി ബമ്പര്‍ സമ്മാനം നേടിയവരുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ ലോട്ടറി വകുപ്പ് ഒരുങ്ങുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനാണ് ഇതിന്റെ ചുമതല.

Advertisment

ബമ്പര്‍ അടിച്ചവരുടെ ജീവിതത്തില്‍ ഉണ്ടായ സാമ്പത്തിക നേട്ടങ്ങളും കോട്ടങ്ങളും പഠനത്തിലൂടെ വിശദമായി വിലയിരുത്താനാണ് തീരുമാനം.

ഭാഗ്യക്കുറിയിലൂടെ സമ്മാനം നേടിയിട്ടും അത് അലക്ഷ്യമായി കൈകാര്യം ചെയ്ത് പണം നഷ്ടപ്പെടുത്തുന്നവര്‍ നിരവധിയാണ്. ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഭാഗ്യക്കുറി ജേതാക്കള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ക്ലാസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ഈ ക്ലാസ് നല്‍കേണ്ടത് ഏത് രീതിയിലായിരിക്കണമെന്ന് മനസിലാക്കാനാണ് പഠനം നടത്തുന്നത്. പഠനത്തിനു ശേഷം ഭാഗ്യക്കുറി നേടുന്നവര്‍ക്ക് ഏത് തരത്തിലുള്ള ക്ലാസാണ് നല്‍കേണ്ടതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ശുപാര്‍ശ ചെയ്യും.

Advertisment