ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
Advertisment
കോഴിക്കോട്: ഒരു മുഖ്യമന്ത്രിക്കെതിരേ ഡോളര്‍ക്കടത്തും സ്വര്‍ണക്കടത്തും ഉയരുന്നത് ആദ്യമാണെന്നും, മുഖ്യമന്ത്രി പതിവ് ഗൂഢാലോചനാ സിദ്ധാന്തം ഒഴിവാക്കി സത്യം പുറത്തുപറയാന്‍ തയ്യാറാവണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ബാഗിലും, ചെമ്പിലും എന്തായിരുന്നുവെന്ന് വെളിപ്പെടുത്തണം. ഇനിയും അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാവില്ല. സ്വപ്‌നയുടെ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇതിന്റെ ഗുണഭോക്താവ് എന്ന ബിജെപി ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.