/sathyam/media/post_attachments/cWZte1yKqap6kSlY0Clm.jpg)
തിരുവനന്തപുരം: കേരളാ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് 'ഓക്ക് പാരഡൈസ്' എന്ന പേരിലേക്ക് മാറ്റിയ നിലയിലാണ്. രാത്രി 7.30 ഓടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവര് പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.