സൊമാലിയയിലെ ബിരിയാണി ചെമ്പ്! മുഖ്യമന്ത്രിയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി? സ്വാമി കൂറു മാറിയോയെന്ന് സോഷ്യല്‍ മീഡിയ

author-image
admin
Updated On
New Update

publive-image

സ്വാമി സന്ദീപാനന്ദ ഗിരി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ പലപ്പോഴും വൈറലാകാറുണ്ട്. ട്രോളുകള്‍ കലര്‍ന്നുള്ള പോസ്റ്റാണ് സ്വാമിയുടെ മുഖമുദ്ര. പലപ്പോഴും ഇടതുപക്ഷത്തെ അനുകൂലിച്ചുള്ള പോസ്റ്റുകളാണ് അദ്ദേഹം പങ്കുവയ്ക്കാറുള്ളത്.

Advertisment

എന്നാല്‍ ഇപ്പോള്‍ സ്വാമി കൂറു മാറിയോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവച്ച പോസ്റ്റാണ് ഈ സംശയത്തിന് ആധാരം. 'സൊമാലിയയിലെ ബിരിയാണി ചെമ്പ്' എന്ന ക്യാപ്ഷനോടെ ബിരിയാണിച്ചെമ്പുകളുടെ പടമാണ് സ്വാമി പങ്കുവച്ചിരിക്കുന്നത്.

https://www.facebook.com/swamisandeepanandagiri/posts/pfbid02NJTFR5ocG5EFE4fjZjhpFdjW7cp8vCYWmRYEhHbpXujwHo8WWJWRHnyBuehhMahTl

സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഫേസ്ബുക്ക് പോസ്റ്റും വൈറലായി. 'സ്വാമിയും മുഖ്യനെ ട്രോളാന്‍ തുടങ്ങിയോ, 'സ്വാമിയും പിണറായിയെ ട്രോളുന്നോ ഇതെന്തു പറ്റീ' തുടങ്ങി നിരവധി പേര്‍ കമന്റുകളിലൂടെ സംശയം ഉന്നയിച്ച് രംഗത്തെത്തി. എന്തായാലും പോസ്റ്റിലൂടെ സ്വാമി മുഖ്യമന്ത്രിയോ ട്രോളുകയാണോ, അതോ മറ്റെന്തെങ്കിലും ആണോ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.

Advertisment