/sathyam/media/post_attachments/0IqZXasFk5d48Lkyrrht.jpg)
കൊച്ചി: മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത് ഭയം കൊണ്ടെന്ന് സ്വപ്ന സുരേഷ്.അന്വേഷണം തടസ്സപ്പെടുത്താനോ ഒളിച്ചോടാനോ അല്ല ഹര്‍ജി നല്‍കിയത്. കേസുമായി സഹകരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഷാജ് കിരണ്‍ തന്‍റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നു. താൻ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരൺ പാലക്കാട് വന്നത്. തന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ഷാജ് ശ്രമിച്ചതായി സ്വപ്ന ആരോപിച്ചു.
സരിത്തിനെ അടുത്തദിവസം പിടിച്ചുകൊണ്ടുപോകുമെന്നു തലേദിവസം തന്നെ ഷാജ് പറഞ്ഞു. പറഞ്ഞതു പോലെ തന്നെ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. വിജിലൻസാണ് സരിത്തിനെ കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചതും ഷാജാണ്. ശിവശങ്കർ ഐഎഎസാണ് ഷാജ് കിരണിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സ്വപ്ന വെളിപ്പെടുത്തി.
നികേഷ് കുമാർ എന്ന വ്യക്തി വന്ന് തന്നെ കാണും. അയാൾക്ക് തൻ്റെ ഫോൺ കൊടുക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെത്തണം. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് പറഞ്ഞു.