മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്ക‌ടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് ലീ​ഗ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് യൂത്ത് ലീഗ്.

ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് ജില്ലാ പൊലീസ് ആസ്ഥാനങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പതിക്കുമെന്ന് പി കെ ഫിറോസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ മൂന്നാം ദിവസവും പ്രതിഷേധിക്കുകയാണ്.

Advertisment