/sathyam/media/post_attachments/ThBbTkAF5NI9yg8V0u0G.jpg)
തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ ആരോപണം വാസ്തവവിരുദ്ധമെന്ന് മാധവ വാര്യര്‍. കെ ടി ജലീല്‍ വളരെ ബഹുമാന്യനായ മുന്‍ മന്ത്രിയാണ്. അദ്ദേഹം നല്ലൊരു വ്യക്തിത്വമാണ്. അദ്ദേഹത്തിനായി താന്‍ ഒന്നും ചെയ്തിട്ടില്ല. താനും ജലീലും തമ്മില്‍ ബിനാമി ബന്ധമുണ്ടെന്നൊക്കെ പറയുന്നത് കളവാണ്. അക്കാര്യം അന്വേഷിച്ചു കണ്ടെത്തട്ടെ എന്നും മാധവ വാര്യര്‍ പറഞ്ഞു.
കെ ടി ജലീലിനെ നാലഞ്ച് തവണ കണ്ടിട്ടുള്ളതല്ലാതെ മറ്റ് ബന്ധങ്ങളില്ല. ഫ്ലൈ ജാക് എന്ന സ്ഥാപനം ഇപ്പോൾ തന്‍റേത് അല്ല എന്നും മാധവ വാര്യര്‍ പറഞ്ഞു. കെടി ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച മാധവ് വാര്യരുമായി തർക്കമില്ലെന്ന് തര്‍ക്കമില്ലെന്ന് വിശദീകരിച്ച് എച്ച്.ആര്‍.ഡി.എസ്. ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോയ് മാത്യു രംഗത്തെത്തി.
മാധവ് വാര്യരുടെ കമ്പനിക്കാണ് അട്ടപ്പാടിയിലെ വീട് നിർമ്മാണത്തിന്റെ കരാർ നൽകിയത്. 192 വീടുകൾ നിർമ്മിച്ചതിൽ ചിലത് പൂർത്തിയായില്ല. ഇതാണ് പണം നൽകാത്തതിന് കാരണം. ഇനി രണ്ടര കോടി രൂപയാണ് നൽകാനുള്ളത്. അവശേഷിക്കുന്ന വീട് പണി കൂടെ പൂർത്തിയായാൽ ഉടൻ പണം നൽകും. വീട് പണി പൂർത്തിയാക്കാത്തതിന് മാധവ് വാര്യരുടെ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. മാധവ് വാര്യക്ക് നൽകിയ ചെക്ക് മടങ്ങിയത് സാങ്കേതികത്വം മാത്രമെന്നും അദ്ദേഹം പറഞ്ഞു.