/sathyam/media/post_attachments/f2mkgmJ2g8WbR8JSm5HF.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോസ്റ്റല്‍ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരേയും ഒരു കോസ്റ്റ് ഗാര്‍ഡിനേയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി. അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയവരെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് കോസ്റ്റല്‍ പൊലീസെത്തി ഉദ്യോഗസ്ഥരെ മോചിപ്പിച്ചു.
തട്ടിക്കൊണ്ട് പോയ മത്സ്യ തൊഴിലാളി സംഘത്തിലെ 10 പേരെ പോലീസ് പിടികൂടി. വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ എഎസ്ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൈൻ എന്നിവരേയാണ് മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്. മുതലപ്പൊഴി ഹാർബറിന് സമീപത്തെ ഉൾക്കടലിൽ വെച്ചാണ് ബന്ദികളാക്കപ്പെട്ട ഉദ്യോഗസ്ഥരെ പൊലീസ് കണ്ടെത്തിയത്.
ട്രോളിങ് നിരോധനം ലംഘിച്ചതിനും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതിനും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ആറ്റിങ്ങൾ സ്റ്റേഷനിൽ എത്തിച്ച ശേഷം വിഴിഞ്ഞത്തേക്ക് കൊണ്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.