മുഖ്യമന്ത്രിക്കെതിരായ സമരം മയപ്പെടുത്താന്‍ യുഡിഎഫില്‍ ധാരണ ! സ്വപ്‌ന വെളിപ്പെടുത്തല്‍ മാത്രം നടത്താതെ തെളിവുകള്‍ കൂടി പുറത്തുവിടട്ടെയെന്നും യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍. സ്വപ്നയെ മാത്രം വിശ്വാസത്തിലെടുത്തുള്ള സമരമില്ല ! വഴിതടയലും കരിങ്കൊടി കാണിക്കലും ഇല്ല. ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജി വേണമെന്ന ആവശ്യവുമായി ഇനി ധര്‍ണ നടത്തും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് തുടങ്ങിയ സമരത്തിന്റെ രീതി മാറുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രക്ഷോഭം തല്‍ക്കാലം മയപ്പെടുത്താനാണ് യുഡിഎഫില്‍ ധാരണയായത്. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ മാത്രം പശ്ചാത്തലത്തില്‍ സമരം തുടരുന്നത് ഗുണകരമല്ലെന്നാണ് പൊതുവിലയിരുത്തല്‍.

Advertisment

publive-image

സ്വപ്‌ന തെളിവുകള്‍ കൂടി പുറത്തുവിട്ടാലേ ആരോപണങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടാകൂ എന്നാണ് പൊതുവിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും ഇതേ അഭിപ്രായക്കാരാണ്. അതുകൊണ്ട് തന്നെ കടുത്ത സമരങ്ങളില്‍ നിന്നും പിന്‍മാറാനാണ് ധാരണ.

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ധര്‍ണ അടക്കമുള്ള സമരങ്ങള്‍ നടത്താനാണ് യുഡിഎഫ് തീരുമാനം. അടുത്ത മാസം രണ്ടിനു ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും.

തലസ്ഥാനത്തു സെക്രട്ടേറിയറ്റിനു മുന്നിലായിരിക്കും ധര്‍ണ. മുതിര്‍ന്ന നേതാക്കള്‍ തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുക്കും. നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ശക്തമായി പ്രതികരിക്കാമെന്നാണ് യുഡിഎഫ് യോഗത്തില്‍ ഉണ്ടായ ധാരണ.

സ്വപ്‌നയുടെ ആരോപണം വന്നയുടനെ നടന്ന സമരങ്ങളില്‍ ചിലത് ഗുണം ചെയ്തുവെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി. എന്നാല്‍ ചിലത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. സമരത്തിന്റെ നേട്ടം ബിജെപിക്ക് കിട്ടിയതായും ചിലര്‍ വിലയിരുത്തി.

മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞത് ഗുണമായിയെന്നും യോഗത്തില്‍ പൊതുവിലയിരുത്തലുണ്ടായി.

Advertisment