/sathyam/media/post_attachments/ngDrm79Q96aex2f5GpEd.jpg)
തിരുവനന്തപുരം: ലോക കേരള സഭാ സമാപനത്തിനിടെ നിയമസഭാ സമുച്ചയത്തിലെത്തിയ വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെ പുറത്താക്കി. ഇവര്‍ കഴിഞ്ഞ ദിവസവും നിയമസഭാ സമുച്ചയത്തില്‍ എത്തിയിരുന്നു.
ഐഡി കാര്‍ഡ് കൈവശമുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളെ മാത്രം സമ്മേളനം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിച്ചാല്‍ മതിയെന്നായിരുന്നു അധികൃതരുടെ തീരുമാനം. ഐഡി കാര്‍ഡ് പരിശോധിച്ച് മാത്രമാണ് ഇന്ന് പ്രതിനിധികളെ കയറ്റി വിട്ടത്.
സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആൻഡ് വാർഡാണ് പുറത്തേക്ക് മാറ്റിയത്. ഇതിന് ശേഷം ഇവരെ നിയമസഭാ സമുച്ചയത്തിന്റെ പിന്നിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയിൽ പറഞ്ഞു.