/sathyam/media/post_attachments/YAN1uupI2UszvIAXWSCq.jpg)
കോഴിക്കോട്: പൂനൂർ പുഴയിൽ ഒഴുക്കിൽപെട്ട് 11കാരൻ മരിച്ചു. പൂനൂർ ഉമ്മിണികുന്ന് കാക്കാട്ടുമ്മൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദ് (11) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടൻ തന്നെ നാട്ടുകാർ തെരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ഹസീന. സഹോദരങ്ങൾ: റാസിൻ അലി, റസ്ബിൻ അലി.
കോഴിക്കോട് നാദാപുരം വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് പതിനാറു വയസുകാരനും ഇന്ന് മരിച്ചിരുന്നു. വടകര കുരിക്കിലാട് സ്വദേശിയായ ഷാനിഫ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ ആയിരുന്നു അപകടം.