/sathyam/media/post_attachments/dB5LyBzSOlHWnzSsQP5O.jpg)
തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
ആലന്തറയില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെഞ്ഞാറമൂട് നിന്നും കിളിമാനൂരിലേയ്ക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.