/sathyam/media/post_attachments/kvDs6tqvEqE7jD57HQc1.jpg)
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് നിരന്തരം തെറിയഭേഷക ഫോണ്‍ കോളുകള്‍ എത്തുന്നതായി പരാതി. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഷീല ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കി.
ഡോക്ടര്‍ എന്നുണ്ടാകുമെന്ന ചോദിച്ച യുവതിയോട് 'ലീവല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന്' ആശുപത്രി ജീവനക്കാരി മറുപടി നല്‍കുന്നതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഇവരെ പിരിച്ചുവിട്ടിരുന്നു.
തുടര്‍ന്നാണ് ആശുപത്രിയിലേക്ക് തെറിയഭിഷേക കോളുകള്‍ എത്തുന്നത്. ഇന്ന് രാവിലെ മുതൽ നൂറ് കണക്കിന് അസഭ്യഫോൺ കോളുകൾ താലൂക്ക് ആശുപത്രിയിലെ ലാൻഡ് ഫോണിലേക്ക് വന്നുവെന്നാണ് സൂപ്രണ്ട് പറയുന്നത്.