ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി കരാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരാറുകാരനായ ആലികോയ എന്നയാളെയാണ് ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ സംഭവത്തില്‍ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.
Advertisment
ബേപ്പൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. സുരക്ഷാ ക്രമീകരണങ്ങള്‍ നടത്താതെയായിരുന്നു കെ.എസ്.ഇ.ബി കരാറുകാരന്‍ പഴയ പോസ്റ്റുമാറ്റിയത്. കോഴിക്കോട്-ബേപ്പൂര്‍ പാതയില്‍ നടുവട്ടത്ത്, ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടമുണ്ടായത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറുന്നതിനിടെയാണ് അപകടം ഉണ്ടായത്.