പണ്ട് നാലുപേര്‍ ചേര്‍ന്ന് സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നുള്ളു! ബാലുശേരിയിൽ പ്രതികരിക്കാത്ത നാണമില്ലാത്തവൻമാർ; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസിനു നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതിന് പിന്നാലെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ‘പണ്ട് നാലു പേർ ചേർന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിനു നീരടിച്ചപ്പോൾ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ഉണ്ടായിരുന്നുള്ളൂ’ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഓർമിപ്പിച്ചു.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്:

ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ പേടിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്ത എസ്എഫ്‌ഐക്കാരോട് രണ്ട് കാര്യം പറയാം.

1) ആ ഓഫിസില്‍ നിന്ന് ഏറെ അകലമില്ലാത്ത ബാലുശേരിയിലാണ് നിങ്ങളുടെ കൂട്ടത്തില്‍ ഒരുത്തനെ എസ്ഡിപിഐക്കാരന്‍ അടിച്ച് പഞ്ഞിക്കിട്ടിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാന്‍ പറ്റാത്ത നാണമില്ലാത്തവന്മാരാണ് നിങ്ങള്‍.

2) പണ്ട് നാല് പേര് ചേര്‍ന്ന് സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു.

Advertisment