പോലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയില്‍ കേറ്റുന്നു, മറുഭാഗത്തെ ജനല്‍ വഴി വാനരസേനക്കാര്‍ ഇറങ്ങിയോടുന്നു! ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്? പരിഹാസവുമായി ബല്‍റാം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.

Advertisment

പൊലീസ് വാഹനത്തില്‍ കയറ്റിയ യുവാക്കള്‍ ജനാലയിലൂടെ പുറത്തുകടക്കുന്നതും പ്രതികളുടെ ലിസ്റ്റ് ഞങ്ങള്‍ തന്നെ തരുമല്ലോ എന്ന് ചോദിക്കുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബല്‍റാമിന്റെ പരിഹാസം.

ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

https://www.facebook.com/vtbalram/videos/1994265050776039

പോലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു,
മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു!

എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്!

കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു.
ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?

Advertisment