ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Advertisment
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്‌കോര്‍ട്ടിനായും വീണ്ടും വാഹനങ്ങള്‍ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് കിയ കാര്‍ണിവലും എസ്‌കോര്‍ട്ടിന് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി.
ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവില്‍ മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകള്‍ ഇനി വടക്കന്‍ ജില്ലയില്‍ ഉപയോഗിക്കും. നേരത്തെ കറുപ്പ് ടാറ്റ ഹാരിയര്‍ വാങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഇതിനു പകരമാണ് ഇപ്പോള്‍ പുതിയ കിയ കാര്‍ണിവല്‍ വാങ്ങുന്നത്. പ്രത്യേക സുരക്ഷാ സംവീധാനമുള്ളതിനാലാണ് കിയ കാര്‍ണിവല്‍ വാങ്ങുന്നത്. നേരത്തെ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത് കറുത്ത ഇന്നോവാ ക്രിസ്റ്റായിരുന്നു.