രാഹുലിനെ പോലെ പണ്ട് നരേന്ദ്രമോദിയേയും ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അദ്ദേഹം അതിനോട് സഹകരിച്ചിരുന്നു; സത്യം പുറത്തു വരിക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് ശ്രീധരൻ പിള്ള

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള.

Advertisment

publive-image

കലാപമുണ്ടായപ്പോൾ അതിനെ അടിച്ചമർത്താനാണ് അന്നത്തെ സർക്കാർ ശ്രമിച്ചത്. എന്നാൽ ചിലർ ഇക്കാര്യത്തിൽ അപവാദ പ്രചാരണങ്ങൾ നടത്തി. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റിലായവർ ഇതിൻ്റെ പേരിൽ പണം പിരിച്ചെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നരേന്ദ്രമോദിയേയും ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം അതിനോട് സഹകരിച്ചിരുന്നുവെന്നും രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശ്രീധരൻപിള്ള പറഞ്ഞു. സത്യം പുറത്തു വരിക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

Advertisment