''ആ വിധി പറഞ്ഞ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയക്കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന് ലിംഗത്തില്‍ ക്യാന്‍സറാ, അറിഞ്ഞില്ലേ''. സാമൂഹ്യമാധ്യമത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മുന്‍ മന്ത്രി കെടി ജലീല്‍ കുറിച്ച മറുപടിയിങ്ങനെ ! മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളിലും സിറിയക്‌ ജോസഫിനെയും ഫാ. തോമസ് കോട്ടൂരിനെയും പരാമര്‍ശിക്കുന്ന കെ ടി ജലീലിനെതിരെ പ്രതിഷേധം. ജലീലിന്റെ കിളി പോയതാണോയെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തയാള്‍ക്ക് മുന്‍ മന്ത്രി കെടി ജലീല്‍ മറുപടിയായി നല്‍കിയ പോസ്റ്റ് വിവാദത്തില്‍. ജലീല്‍ മന്ത്രി സ്ഥാനം രാജിവച്ചതെന്തിനാണെന്നും അന്നും ഇതുപോലെ ഊഡായിപ്പുമായി വന്നല്ലോ എന്ന് ഒരാള്‍ ചോദിച്ചതിന് മറുപടിയായാണ് ജലീല്‍ ഇതു പറയുന്നത്.

''ആ വിധി പറഞ്ഞ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയക്കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന് ലിംഗത്തില്‍ ക്യാന്‍സറാ, അറിഞ്ഞില്ലേ''. ഈ മറുപടിയിലൂടെ ഒരാളുടെ രോഗവസ്ഥയെയാണ് ജലീല്‍ കളിയാക്കിതെന്നാണ് ഉയരുന്ന ആക്ഷേപം.

നേരത്തെ താനുമായി ബന്ധപ്പെടുന്ന എല്ലാ വിവാദത്തിലും ജലീല്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ പരാമര്‍ശിക്കുന്നത് പതിവാണ്. ഇതിനായി അഭയക്കേസ് തന്നെ ജലീല്‍ വലിച്ചിഴക്കാറുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

ജലീലിന്റെ പോസ്റ്റിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാമും രംഗത്ത് വന്നു. പ്രസ്തുത വ്യക്തിക്ക് കാന്‍സര്‍ വന്നത് അയാള്‍ കേസില്‍ ഒന്നാം പ്രതി ആയതുകൊണ്ടാണോയെന്ന് ബല്‍റാം ജലീലിനോട് ചോദിക്കുന്നു.

ആരോ ആവട്ടെ, ഒരാളെ അയാള്‍ക്ക് വന്ന ഗുരുതരമായ അസുഖത്തിന്റെ പേരില്‍ പരിഹസിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകനും ദൈവവിശ്വാസിക്കും ചേര്‍ന്ന പണിയാണോയെന്നും ബല്‍റാം ജലീലിനോട് പോസ്റ്റിലൂടെ ചോദ്യം ഉന്നയിക്കുന്നു.

https://www.facebook.com/644674138/posts/10159222035994139/

ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു പ്രമുഖ എല്‍ഡിഎഫ് ജനപ്രതിനിധിയുടെ സോഷ്യല്‍ മീഡിയ പ്രതികരണമാണിത്!

ചില സംശയങ്ങള്‍:

പ്രസ്തുത വ്യക്തിക്ക് കാന്‍സര്‍ വന്നത് അയാള്‍ കേസില്‍ ഒന്നാം പ്രതി ആയതുകൊണ്ടാണോ?

അതോ അയാള്‍ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു ആയതിനാലാണോ?

അതോ സിറിയക് ജോസഫ് ജലീലിനെതിരെ ലോകായുക്തയില്‍ വിധി പറഞ്ഞത് കൊണ്ടാണോ?

ഇങ്ങനെ ഓരോരുത്തര്‍ക്കും കാന്‍സര്‍ ബാധിക്കുന്ന ശരീരഭാഗം വച്ച് അതിന്റെ പിന്നിലെ മെഡിക്കല്‍-ഇതര കാരണങ്ങള്‍ കണ്ടെത്താനുള്ള ഏതെങ്കിലും പ്രത്യേക സിദ്ധി ജലീലിനുണ്ടോ?

ഉണ്ടെങ്കില്‍ ആ സിദ്ധി ഉപയോഗിച്ച് മറ്റ് ഏതെങ്കിലും പ്രമുഖരുടെ അസുഖ കാരണങ്ങള്‍ ജലീല്‍ കണ്ടെത്തിയിട്ടുണ്ടോ?

ആരോ ആവട്ടെ, ഒരാളെ അയാള്‍ക്ക് വന്ന ഗുരുതരമായ അസുഖത്തിന്റെ പേരില്‍ പരിഹസിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകനും ദൈവവിശ്വാസിക്കും ചേര്‍ന്ന പണിയാണോ?

അതോ ജലീലിന് മൊത്തത്തില്‍ കിളി പോയതാണോ?

Advertisment