വയനാട്: തന്റെ ഓഫിസ് അടിച്ചുതകർത്ത്എ സ്എഫ്ഐ പ്രവർത്തകർ വച്ച വാഴ സ്വയം എടുത്ത് മാറ്റി വയനാട് എംപി രാഹുൽ ഗാന്ധി. കസേരയിൽ വച്ചിരുന്ന വാഴ എടുത്തു പിന്നിലേക്കു മാറ്റി അതേ സീറ്റിൽ തന്നെ ഇരുന്നാണ് അദ്ദേഹം നേതാക്കളോട് സംസാരിച്ചത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം അദ്ദേഹം തന്റെ മണ്ഡലമായ വയനാട്ടിൽ എത്തുകയായിരുന്നു.
'ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.' pic.twitter.com/GXT636LjXl
— Rahul Gandhi - Wayanad (@RGWayanadOffice) July 1, 2022
"'ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുൻപ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികൾ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല''-രാഹുല്‍ പറഞ്ഞു.