വരൂ പ്രിയരെ നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നുനോക്കാം! മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ ഒളിയമ്പുമായി നടന്‍ ഹരീഷ് പേരടി

author-image
admin
Updated On
New Update

publive-image

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിക്കാത്തതിനെ പരോക്ഷമമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ ഭരണഘടനാ ലംഘന പ്രസംഗങ്ങള്‍ തളിര്‍ത്തോ എന്ന് നോക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നായകളുടെ ചിത്രം പങ്കുവച്ചാണ് കുറിപ്പ്.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്:

വരൂ പ്രിയരെ.. നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം... അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നുനോക്കാം...അവിടെവെച്ച് നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും... കഥ -കുന്തവും കൊടചക്രവും.

Advertisment