New Update
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കും.
Advertisment
കച്ചിനും സമീപപ്രദേശങ്ങൾക്കം മുകളിലായി നിലനിൽക്കുന്ന ന്യുന മർദ്ദവും, ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെയുള്ള ന്യുന മർദ്ദ പാത്തിയുമാണ് മഴ തുടരാനുള്ള പ്രധാന കാരണം.
വടക്ക്പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴിയുമുണ്ട്. അറബിക്കടലിൽ നിന്നുള്ള കാലവര്ഷ കാറ്റും സജീവമാണ്. ശക്തമായ , ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്നും അധിക്യതർ മുന്നറിയിപ്പ് നൽകി.