New Update
Advertisment
പാലക്കാട് അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും ആരംഭിക്കുന്നു. കേസിൽ നിരവധി സാക്ഷികൾ കൂറ് മാറിയ പശ്ചാത്തലത്തിലായിരുന്നു ഇന്ന് വീണ്ടും കേസ് തുടങ്ങുന്നത്. കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്.
2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ആണ് ഇന്ന് മുതൽ ഹാജരാവുന്നത്. 12, 13 സാക്ഷികളെയാണ് വിസ്തരിക്കുക. മുൻ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേ മധുവിന്‍റെ കുടുംബം രംഗത്ത് വന്നിരുന്നു.