New Update
ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ കൊച്ചിയിലെ സിലിണ്ടറിന്റെ വില 1060 രൂപയായി. 2 മാസത്തിനിടെ 330 രൂപയാണ് കുറഞ്ഞത്.
Advertisment
കഴിഞ്ഞമാസം പുതിയ ഗാർഹിക കണക്‌ഷനുള്ള ഡിപ്പോസിറ്റ് നിരക്കിൽ കമ്പനികൾ 750 രൂപയുടെ വർധന വരുത്തിയിരുന്നു. ഇതോടെ പുതിയ കണക്‌ഷനെടുക്കുമ്പോൾ 2200 രൂപ ഡിപ്പോസിറ്റ് നൽകണം. മേയ് മാസത്തിൽ 2 തവണയായി 54 രൂപയോളം കൂട്ടിയിരുന്നു. ഒരു വർഷത്തിനകം കൂട്ടിയത് 244 രൂപ.
അതേസമയം, വാണിജ്യ സിലിണ്ടറിന് 8 രൂപ കുറച്ചു. കൊച്ചിയിലെ വില 2027 രൂപ. 6 ദിവസം മുൻപാണു വാണിജ്യ സിലിണ്ടറിന് 188 രൂപ കുറച്ചത്. കഴിഞ്ഞമാസം 134 രൂപയും കുറച്ചു.