New Update
തിരുവനന്തപുരം: സംസ്ഥാന കണ്ട ഏറ്റവും മികച്ച സര്‍ക്കാര്‍, വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നുവെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. ഒന്നാം പിണറായി സര്‍ക്കാരിന് അടിത്തറയിട്ടത് വിഎസ് സര്‍ക്കാരാണെന്നും സുധാകരൻ പറഞ്ഞു. ഇരുമന്ത്രിസഭകളിലും സുധാകരനും അംഗമായിരുന്നു.
Advertisment
നന്നായി പ്രവര്‍ത്തിച്ചാല്‍ മൂന്നാം ടേം ജനങ്ങള്‍ വിളിച്ചു തരും. സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കേണ്ട. ജനങ്ങളെ ബോധ്യപ്പെടുത്തി നടപ്പാക്കണം. ഏതു സര്‍ക്കാര്‍ വന്നാലും ജലസേചന വകുപ്പില്‍ അഴിമതിയാണ്. ഇപ്പോഴും അഴിമതി അഭംഗുരം തുടരുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.