കല്ലമ്പലം: ചാത്തന്‍പാറ ബിവറേജസ് മദ്യശാലയില്‍നിന്ന് ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കായി 11000 രൂപയുടെ മദ്യം മോഷ്ടിച്ച കേസില്‍ അറസ്റ്റ് . മണമ്പൂര്‍, തോട്ടയ്ക്കാട് വാളക്കോട്ടുമലയില്‍ ആതിര വിലാസത്തില്‍ അജീഷും (24) വാളക്കോട്ടുമല സ്വദേശിയായ 17-കാരനുമാണ് അറസ്റ്റിലായത്.
/sathyam/media/post_attachments/C2iTANxk2DSbMSwdzZfp.jpg)
ജൂലായ് ആറിന് പുലര്‍ച്ചെയാണ് അജീഷ് കുട്ടിയെ മദ്യക്കടയുടെ പുറകിലുള്ള ശൗചാലയത്തിന്റെ എക്സ് ഹോസ്റ്റ് ഫാന്‍ ഘടിപ്പിച്ച ഭാഗത്തിലൂടെ അകത്തുകയറ്റി മോഷണം നടത്തിയത്.
അജീഷ് പുറത്തുനിന്ന് മദ്യക്കുപ്പികളും ബിയര്‍ കുപ്പികളും വാങ്ങി ശേഖരിച്ചശേഷം കുട്ടിയെ അതേവഴിയിലൂടെ തന്നെ പുറത്തിറക്കി. ജന്‍മദിനാഘോഷം നടത്താന്‍വേണ്ടിയാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
രാവിലെ എത്തിയ ജീവനക്കാരാണ് മോഷണവിവരം പോലീസില്‍ അറിയിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷിക്കുന്നതിനിടെയാണ് കല്ലമ്പലം പോലീസ് പ്രതികളെ കണ്ടെത്തിയത്. തുടര്‍ന്നു വാളക്കോട്ടുമലയില്‍നിന്നും പ്രതികളെ അറസ്റ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us