മറ്റ് ഇൻഷുറൻസ് കമ്പനികൾക്കു ലഭ്യമാക്കുന്ന പല ചികിത്സകളും മെഡിസെപ്പിനു കീഴിലാണെങ്കിൽ അനുവദിക്കാൻ ചില ആശുപത്രികൾ തയാറാകുന്നില്ല. മെഡിസെപ്പിനു കീഴിൽ ലഭിച്ച ഇതുവരെയുള്ള എല്ലാ ക്ലെയിമുകളും പാസാക്കി നൽകിയിട്ടുണ്ട്. പദ്ധതി അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളും ചെറുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതു മറ്റ് ഇൻഷുറൻസ് കമ്പനികളുടെ സമ്മർദത്തിനു വഴങ്ങിയിട്ടാണെന്ന ആക്ഷേപം ശക്തം. മെഡിസെപ് കരാർ പ്രകാരം കൂടുതൽ നിരക്കു നിശ്ചയിച്ചുള്ള രോഗങ്ങൾക്കു ചികിത്സ ലഭ്യമാക്കാനാണു പല ആശുപത്രികൾക്കും താൽപര്യം.
ഒരേ രോഗത്തിന് ആശുപത്രികൾ വ്യത്യസ്ത നിരക്ക് ഇൗടാക്കുന്നത് കരാർ പ്രകാരമാണ്. ആശുപത്രികളിലെ സൗകര്യം കണക്കിലെടുത്ത് ഗ്രേഡ് ചെയ്ത് 3 നിരക്കുകൾ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. എന്നാൽ, ഇതിൽ പകുതിയോളം എണ്ണം കണ്ണാശുപത്രികളാണ്. പെൻഷൻകാർ ട്രഷറിയെയും ജീവനക്കാർ ഡിഡിഒമാരെയും ബന്ധപ്പെട്ട് ഇൗ പ്രശ്നങ്ങൾക്കും പരിഹാരം കാണണമെന്നാണു സർക്കാർ നിർദേശം. പ്രതിമാസം 500 രൂപ പ്രീമിയം ഇൗടാക്കുകയും ഇൻഷുറൻസ് കവറേജ് ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ പദ്ധതി നിർബന്ധമാക്കരുതെന്നാണ് ഇവരുടെ ആവശ്യം.
സർക്കാരുമായി ഒപ്പിട്ട കരാറിനു വിരുദ്ധമായി, പല രോഗങ്ങൾക്കും ഇൻഷുറൻസ് കവറേജ് ലഭ്യമല്ലെന്നു കാട്ടി രോഗികളെ തിരിച്ചയയ്ക്കുന്നു എന്നാണ് പരാതി. ഇൻഷുറൻസ് കവറേജ് ലഭ്യമല്ലാത്ത രോഗങ്ങളുടെ പട്ടികയും ചില ആശുപത്രികൾ പ്രദർശിപ്പിച്ചു തുടങ്ങി. എന്നാൽ, മിക്ക ചികിത്സകൾക്കും പ്രസവത്തിനും ഇൻഷുറൻസ് കവറേജ് ലഭ്യമാണെന്നും ഇത് അനുവദിക്കാത്ത ആശുപത്രികൾക്കെതിരെ പരാതി സമർപ്പിക്കാവുന്നതാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഒരു ദിവസം ഏകദേശം മുക്കാൽ ലക്ഷം പേർ വീതമാണു മെഡിസെപ് പോർട്ടലിൽനിന്ന് ഇൻഷുറൻസ് കാർഡ് ഡൗൺലോഡ് ചെയ്യുന്നത്. തിരക്കു കണക്കിലെടുത്തു സെർവറിന്റെ ശേഷി വർധിപ്പിച്ചു. എന്നാൽ, ഇപ്പോഴും കാർഡ് ലഭിക്കാത്ത കുറെപ്പേർ ബാക്കിയാണ്. ചില കാർഡുകളിൽ എല്ലാ ആശ്രിതരുടെയും പേര് ഉൾപ്പെട്ടിട്ടുമില്ല.
മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾക്കു ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരിഹാരം കാണാമെന്ന് സർക്കാർ. സർക്കാരിന്റെ 1800 425 1857 എന്ന നമ്പറിൽ രാവിലെ 10.15നും വൈകിട്ട് 5.15നും ഇടയിൽ വിളിക്കാം. ഇതിനു പുറമേ ഇൻഷുറൻസ് കമ്പനിയുടെ 1800 425 0237 എന്ന ടോൾഫ്രീ നമ്പറിൽ 24 മണിക്കൂറും വിളിക്കാം. കുറഞ്ഞ നിരക്കുള്ള ചികിത്സകളോട് ആശുപത്രികൾ മുഖം തിരിക്കുന്നു. തിരുവനന്തപുരത്തെ വൻകിട ആശുപത്രികളുടെ ലോബി ഇപ്പോഴും മെഡിസെപ്പിനോടു മുഖം തിരിഞ്ഞു നിൽക്കുകയാണ്. വലിയ ലാഭം കൊയ്യാനാകുന്ന അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ മാത്രം ഏറ്റെടുക്കാൻ തയാറാണെന്നാണ് ഇവർ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിരിക്കുന്നത്. ആശുപത്രികളുടെ എണ്ണം കുറവാണ് എന്നതാണു ജീവനക്കാരും പെൻഷൻകാരും ചൂണ്ടിക്കാട്ടുന്ന ഏറ്റവും വലിയ പ്രശ്നം. മിക്ക ജില്ലകളിലെയും പ്രമുഖ ആശുപത്രികളെ ഇപ്പോഴും പദ്ധതിക്കു കീഴിൽ കൊണ്ടുവരാനായിട്ടില്ല. എല്ലാ സർക്കാർ ആശുപത്രികളും 240 സ്വകാര്യ ആശുപത്രികളുമാണു പദ്ധതിക്കു കീഴിൽ ഇപ്പോഴുള്ളത്.
മെഡിസെപ് കാർഡ് കാട്ടി ചികിത്സ തേടിയവരിൽനിന്നു ചില ആശുപത്രികൾ അധികം തുക ഇൗടാക്കിയെന്ന പരാതി വ്യാപകമാണ്. ഒട്ടേറെ പെൻഷൻകാരും ജീവനക്കാരും ഇതു തെളിയിക്കുന്ന രേഖകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. താൽപര്യമില്ലാത്തവർക്കും നിർബന്ധപൂർവം പദ്ധതിയിൽ ചേരേണ്ടി വരുന്നതായുള്ള പരാതികൾ വ്യാപകമാണ്. വേണ്ടത്ര ആശുപത്രികൾ പട്ടികയിൽ ഇല്ലാത്തതിനാൽ ചികിത്സയ്ക്കായി പലർക്കും മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. എന്നാൽ, ഇതിന് റീംഇബേഴ്സ്മെന്റ് സൗകര്യം മെഡിസെപ്പിനു കീഴിൽ നൽകുന്നുമില്ല. കരാർ പ്രകാരം ഓരോ രോഗങ്ങൾക്കും സർക്കാർ നിശ്ചയിച്ച നിരക്കിലാണു ചികിത്സ ലഭ്യമാക്കേണ്ടത്. മുറി വാടകയ്ക്കും മറ്റുമായി വേറെ നിരക്കും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഇതിനു പുറമേ ഭക്ഷണത്തിനും മറ്റുമായുള്ള വളരെക്കുറച്ചു ചെലവുകൾക്കു മാത്രമേ രോഗി കൈയിൽനിന്നു പണം നൽകേണ്ടതുള്ളൂ. ഇതെല്ലാം അട്ടിമറിച്ചാണ് ചില ആശുപത്രികൾ തോന്നുംപടി പണം വാങ്ങുന്നത്.