New Update
/sathyam/media/post_attachments/DPbyIbSBvQnZWkW8rCJD.jpg)
കൊല്ലം: ഗര്‍ഭിണിയായ മകളെ മര്‍ദ്ദിച്ച പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കടയ്ക്കലിലാണ് സംഭവം നടന്നത്. കിളിമാനൂർ സ്വദേശി സതീശനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്കായി സ്കൂട്ടറിൽ എത്തിയ നാല് മാസം ഗര്‍ഭിണിയായ മകളെ സതീഷൻ അക്രമിച്ചത്. ഇയ്യക്കോട് ജംഗ്ഷന് സമീപം വാഹനം തടഞ്ഞു നിർത്തി യുവതിയെ വലിച്ചു താഴെയിടുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു.
നാട്ടുകാരാണ് ഇയാളെ തടഞ്ഞുവച്ചത്. തുടര്‍ന്ന് പൊലീസെത്തി അറസ്റ്റു ചെയ്തു. ഇയാളുടെ മര്‍ദ്ദനം സഹിക്കാതെ ഭാര്യ വീട് വിട്ടിറങ്ങി പോയിരുന്നു. ഇതിന് കാരണം മകളാണെന്നാരോപിച്ചായിരുന്നു ആക്രമണം. രണ്ടു കൊലപാതക കേസുകളിൽ പ്രതിയാണ് സതീശൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us