/sathyam/media/post_attachments/IHMur9wDPeW8X7LskEJs.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി വിമാനത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്‍റിനും എതിരേ കേസെടുക്കണമെന്ന ഡിവൈഎഫ്ഐയുടെ ആവശ്യത്തോട് പ്രതികരിച്ച് വി.ഡി. സതീശന്‍. ധൈര്യമുണ്ടെങ്കില്‍ സുധാകരനും തനിക്കുമെതിരെ കേസെടുക്കട്ടെയെന്ന് സതീശന്‍ വെല്ലുവിളിച്ചു.
‘‘ആരെയാണ് കേസെടുക്കുമെന്നു പറഞ്ഞ് പേടിപ്പിക്കുന്നത്. എന്നെയാണോ? അതോ കെ.സുധാകരനെയോ? രണ്ടു കുട്ടികൾ പ്രതിഷേധം, പ്രതിഷേധം’ എന്നു വിളിച്ചപ്പോൾ അദ്ദേഹം ഇത്ര ഭയപ്പെടാൻ വേണ്ടി... ഈ മുഖ്യമന്ത്രി ഇത്ര ഭീരുവായിപ്പോയല്ലോ..’ – എന്നും സതീശൻ പ്രതികരിച്ചു.
തൊണ്ടിമുതലായ അടിവസ്ത്രം കട്ട് ചെയ്തയാള്‍ മന്ത്രിയായി തുടരുന്നതില്‍ മുഖ്യമന്ത്രിക്ക് നാണമില്ലെങ്കിലും കേരളത്തിന് നാണമുണ്ടെന്ന് വി.ഡി സതീശന്‍ പറഞ്ഞു.