ലൈഫ് മിഷൻ അഴിമതിക്കേസിൽ എം. ശിവശങ്കറെ ചോദ്യം ചെയ്യാൻ സിബിഐ

New Update

കൊച്ചി : ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ മൊഴിയെടുക്കൽ പൂ‍ർത്തിയായി കഴിഞ്ഞു.

Advertisment

publive-image

സന്ദീപ് നായരുടെയും കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെയും മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നിതിനാണ് സ്വപ്നയെ ഇന്ന് വിളിപ്പിച്ചിരിക്കുന്നത്. കൂടാതെ രണ്ടാം ഘട്ട മൊഴിയെടുക്കലിനായി സ്വപ്ന സുരേഷിനെ ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഇതിനുശേഷം അടുത്ത ഘട്ടമായിട്ടാണ് ശിവശങ്കറിലേക്ക് കേസ് നീങ്ങുന്നത്. ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂ‍ർണ അറിവോടെയായിരുന്നു എന്നാണ് സ്വപ്ന സിബിഐയോട് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക ഇടപാടിന്‍റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്.

Advertisment