നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ ഉള്‍വസത്രം അഴിപ്പിച്ച സംഭവം; അഞ്ച് പ്രതികള്‍ക്ക് ജാമ്യം

New Update

publive-image

കൊല്ലം: കൊല്ലം ആയൂരിലെ മാര്‍ത്തോമ കോളേജില്‍ നടന്ന നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ചെന്ന കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജാമ്യം. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ അറസ്റ്റിലായ അഞ്ചുപേരില്‍ മൂന്നുപേര്‍ക്കും വ്യാഴാഴ്ച അറസ്റ്റിലായ രണ്ടുപേര്‍ക്കുമാണ് ജാമ്യം ലഭിച്ചത്.

Advertisment

വ്യാഴാഴ്ച രാവിലെ കേസില്‍ അറസ്റ്റിലായ ആയൂര്‍ മാര്‍ത്തോമാ കോളേജിലെ അധ്യാപകനും കോ- ഓര്‍ഡിനേറ്റര്‍ക്കും ജാമ്യം ലഭിച്ചു. നേരത്തെ അറസ്റ്റിലായ രണ്ട് ശുചീകരണ തൊഴിലാളികളാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. ഇവര്‍ ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇരുവരും കടയ്ക്കല്‍ കോടതിയില്‍ ഉടന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.

Advertisment