ദ്രൗപദി മുർവിന് വോട്ടുചെയ്ത എംഎല്‍എ കേരളത്തിന്‍റെ മാനം കാത്തു; വോട്ടുചെയ്ത എംഎല്‍എയ്ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് വി.മുരളീധരന്‍

New Update

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർവിന് വോട്ടുചെയ്ത എംഎല്‍എ കേരളത്തിന്‍റെ മാനം കാത്തുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വോട്ടുചെയ്ത എംഎല്‍എയ്ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അന്ധമായ രാഷ്ട്രീയ വിരോധത്തിന് തിരിച്ചടി നേരിട്ടു. കേരളത്തിലെ എംഎല്‍എമാര്‍ക്കിടയിലും മോദി അനുകൂല നിലപാടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിങ്. വോട്ട് ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു.

Advertisment