തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര പീഡനം; രഹസ്യഭാഗത്ത് ബീയർ കുപ്പി ആക്രമണം! ഭർത്താവും സുഹൃത്തും അറസ്റ്റിൽ; ആക്രമണത്തിന് പിന്നില്‍ സംശയരോഗം?

New Update

publive-image

Advertisment

തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. യുവതിയെ കെട്ടിയിട്ടു പീഡിപ്പിക്കുന്നതിന്റെ ദൃശ്യം ഭർത്താവ് ഫോണിൽ പകർത്തിയശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലാണ്.

ഭര്‍ത്താവിന് ഭാര്യയിലുള്ള സംശയമാണ് ക്രൂരമായ പീഡനത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. ദിവസങ്ങളോളം യുവതിയെ വീട്ടിനുള്ളില്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ഇവർ കുറേക്കാലമായി കേരളത്തിന് പുറത്തായിരുന്നു. ഈ അടുത്താണ് ഇവർ കേരളത്തിലേക്ക് തിരികെ വന്ന് താമസം തുടങ്ങിയത്.

ഒരു വർഷത്തോളമായി പീഡനം തുടരുകയായിരുന്നുവെന്നു യുവതി പൊലീസിനോടു പറഞ്ഞു. രഹസ്യഭാഗങ്ങളിൽ ബീയര്‍ കുപ്പി ഉപയോഗിച്ച് ആക്രമിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഇന്ന് തന്നെ കുന്നംകുളം കോടതിയിൽ ഹാജരാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. യുവതി ഇപ്പോൾ അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്.

Advertisment