/sathyam/media/post_attachments/YaBbJ9ACKxghSjdFmINL.jpg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചി കുഞ്ഞിന്റെ കാലില്‍ തറച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച്ച പനി ബാധിച്ച് ചികിത്സ തേടിയെത്തിയതായിരുന്നു കുട്ടി. ആദ്യം കുട്ടിയുടെ കയ്യിലാണ് ഡ്രിപ്പ് ഇട്ടത്. എന്നാല്‍ കയ്യില്‍ വേദനയുണ്ടെന്ന് പറഞ്ഞതോടെ കാലില്‍ കുത്തുകയായിരുന്നു.
തുടര്‍ന്നാണ് സൂചി ഒടിഞ്ഞ് കാലില്‍ തറച്ചത്. തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്.