/sathyam/media/post_attachments/unM5ZxSSXFafNfkKfUsJ.jpg)
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. സംഭവം നടന്നിട്ട് 23 ദിവസമായിട്ടും പൊലീസ് അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ജൂൺ മുപ്പതിന് രാത്രി 11.45 ഓട് കൂടിയാണ് സ്കൂട്ടറില്‍ എത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞത്. ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.