കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ടു ചെയ്യണം; മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്ന സംവിധാനം ശക്തിപ്പെടുത്തണം-കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ശക്തിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്ത് അയച്ചു. കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ടു ചെയ്യണമെന്നും മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.

മരണങ്ങൾ വൈകി കൂട്ടി ചേർക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും മരണ സംഖ്യ കൂടുന്നുവെന്ന തെറ്റായ ചിത്രം നൽകുന്നുവെന്ന് കേന്ദ്ര സർക്കാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് ഇതേവിഷയത്തിൽ അയച്ച കത്തിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണു വീണ്ടും കത്തയച്ചതെന്നാണ് സൂചന.

Advertisment