/sathyam/media/post_attachments/OJzcop8saktzCbgRtoQh.jpg)
ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന് സമീപം അശ്രദ്ധമായി ഓടിച്ച ബസിനടിയില്‍പ്പെട്ട് ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. കെ എസ് ആർ ടി സി ഡ്രൈവർ കെ വി ശൈലേഷിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെന്റ് ചെയ്യും.
വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ശരിയായ ദിശയില്‍ പോകുയായിരുന്ന സ്‌കൂട്ടറില്‍ അശ്രദ്ധമായി മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പ് കെ എസ് ആർ ടി സി ഡ്രൈവർക്ക് എതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്.