/sathyam/media/post_attachments/k3gF8mtSUbWp6khDChC8.jpg)
തിരുവനന്തപുരം: സി.എസ്.ഐ. ദക്ഷിണ കേരള മഹാഇടവ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശ നാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും അടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
ഇഡി സംഘം മടങ്ങിയതിന് പിന്നാലെ സ്ഥലത്ത് സംഘർഷം ഉണ്ടായി. ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു സംഘർഷം.
കള്ളപ്പണം വെളുപ്പിക്കലിന് ബിഷപ്പ് ധര്‍മരാജ് റസാലം, കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീണ് എന്നിവര്‍ക്കെതിരെ ഇ.ഡി കേസെടുത്തിരുന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സഭാ പ്രതിനിധി റവ. ജയരാജ് അറിയിച്ചു.