/sathyam/media/post_attachments/TtTFtC4V3T5AY7KKIkbJ.jpg)
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് അടുത്തിടെ പുതിയതായി കൊണ്ടുവന്ന ജിഎസ്ടി കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി വർധന കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വര്‍ധനയ്ക്കും സര്‍ക്കാര്‍ എതിരാണ്. ജി.എസ്.ടി. നിരക്ക് വര്‍ധനയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ആഢംബര വസ്തുക്കള്‍ക്ക് ജി.എസ്.ടി. കൂട്ടാം എന്നതാണ് സര്‍ക്കാര്‍ നിലപാട്.
ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്‍പ്പാദകരും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന അരിക്കും പയറുല്‍പ്പന്നങ്ങള്‍ക്കുമടക്കം ജി.എസ്.ടി. വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ജി.എസ്.ടി. കൗണ്‍സില്‍ യോഗങ്ങളിലും ജി.എസ്.ടി. നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.