/sathyam/media/post_attachments/Gef1nvhz6McaQ73bjdHL.jpg)
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഇടുക്കി കീരുത്തോട് മൂലേരിൽ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ പാടുകളുമായി കാറിനുള്ളിൽ കണ്ടെത്തിയത്.
പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് കുടുംബസമേതം അഖില്‍ ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ എത്തിയ മകനെ കാണാതായതിനെ തുടർന്നു തിരക്കി നടന്ന അമ്മയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മകനെ കണ്ടെത്തിയത്.