ആദ്യമായി കളക്ടറായ ജില്ല എന്ന നിലയില്‍ ആലപ്പുഴ എന്നും നെഞ്ചോട് ചേര്‍ന്ന് നില്‍ക്കും! നന്ദി അറിയിച്ച് മുന്‍ ആലപ്പുഴ കളക്ടര്‍; ഡോ. രേണുരാജിന്റെ സേവനം ഇനി എറണാകുളത്ത്‌

New Update

publive-image

Advertisment

ആലപ്പുഴ: ആലപ്പുഴക്കാര്‍ക്ക് നന്ദി അറിയിച്ച് മുന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഐഎഎസ്. ‘ആദ്യമായി കളക്ടറായ ജില്ല എന്ന നിലയിൽ ആലപ്പുഴ എന്നും നെഞ്ചോടു ചേർന്ന് നിൽക്കും. കായലും കടലും പാടങ്ങളും ഇതിലും വളളം കളിയും ആഘോഷങ്ങളും പിന്നെ സ്നേഹസമ്പന്നരായ ഒരു പറ്റം ആൾക്കാരും എല്ലാം ഈ ജില്ലയെ മനോഹരമാക്കുന്നു. കഴിഞ്ഞ കാലയളവിൽ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഒരായിരം നന്ദി.’- ഡോ. രേണുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പുഴയിലെ സ്ഥാനമൊഴിഞ്ഞ രേണുരാജ് ഇനി എറണാകുളം ജില്ലാ കളക്ടറായി സ്ഥാനമേല്‍ക്കും. രേണുരാജിന്റെ ഭര്‍ത്താവും ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പുഴയിലെ സ്ഥാനമൊഴിഞ്ഞ രേണുരാജ് ഇനി എറണാകുളം ജില്ലാ കളക്ടറായി സ്ഥാനമേല്‍ക്കും. രേണുരാജിന്റെ ഭര്‍ത്താവ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഇന്ന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധം ശക്തമാണ്.

Advertisment