ലഹരി ഉപയോഗിച്ചശേഷം അപകടരമായി ഡ്രൈവിങ്, ഇടിച്ചുതെറിപ്പിച്ചത് നിരവധി വാഹനങ്ങളെ! നടി അശ്വതി ബാബുവും കൂട്ടാളിയും കസ്റ്റഡിയില്‍; നടി ഇതിനു മുമ്പും പിടിയിലായത് പല തവണ

New Update

publive-image

Advertisment

കൊച്ചി: ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയും, നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സിനിമ, സീരിയല്‍ നടി അശ്വതി ബാബുവും (26) കൂട്ടാളിയും കസ്റ്റഡിയില്‍. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കരെ വരെയായിരുന്നു ഇവർ അപകടം ഉണ്ടാക്കിയത്. കുസാറ്റ് സിഗ്നനിൽ വാഹനം മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് ഇവരെ നാട്ടുകാർ ശ്രദ്ധിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലഹരിമരുന്ന് കേസിൽ അശ്വതി നേരത്തെ പിടിയിലായിട്ടുണ്ട്. 2018ൽ എംഡിഎംഎ ലഹരി പദാർഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്. 2016ൽ ദുബായിൽവച്ചും ലഹരി ഉപയോഗിച്ചതിനു പിടിയിലായിട്ടുണ്ട്.

Advertisment