കൊച്ചി: ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന കേസിൽ സൂരജ് പാലാക്കാരൻ പൊലീസിൽ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്.
/sathyam/media/post_attachments/9PmcujaXRuFkmDc4imsP.jpg)
സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹർജിക്കാരനെതിരെ പട്ടികജാതി/ വർഗങ്ങളിൽപെട്ടവർക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിന്റെ വകുപ്പ് ബാധകമാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി. ഈ സാഹചര്യത്തിലാണ് ഇയാൾ കീഴടങ്ങിയത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് സൂരജിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റു ചെയ്തെന്ന് കരുതുന്നില്ലെന്നും സൂരജ് പാലാക്കാരൻ പ്രതികരിച്ചു.