തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. ‘മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രശ്നം ചര്‍ച്ചചെയ്തു. നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ പ്രത്യേക പാക്കേജ് അനുവദിക്കും. ആദ്യപടിയായി 25 കോടി രൂപ അനുവദിച്ചുവെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു’– മന്ത്രി പറഞ്ഞു.
/sathyam/media/post_attachments/QCMws1E1OHUcRTEokVfO.jpg)
കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ പ്രശ്‌ന പരിഹാരത്തിന് വേഗം പോരെന്ന് സിപിഐ വിമർശിച്ചിരുന്നു. ഒരു വർഷം മുൻപ് കൺസോർഷ്യം രൂപീകരിക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നുവെന്നും വിഷയം പരിഹരിക്കാന്‍ ശ്രമം നടന്നില്ലെന്നും സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് കുറ്റപ്പെടുത്തി.
കരുവന്നൂർ ബാങ്കിലിട്ട 30 ലക്ഷം രൂപയിൽ ചില്ലിക്കാശുപോലും ചികിത്സയ്ക്കു ലഭിക്കാതെ കാറളം തെയ്ക്കാനത്ത് വീട്ടിൽ ഫിലോമിന മരിച്ചത് വിവാദമായിരുന്നു.