പുരയിടത്തിൽ നിന്നിരുന്ന അടക്കാമരം ഒടിഞ്ഞ് വൈദ്യുതി ലൈന്‍ പൊട്ടി വീണു; ഷോക്കേറ്റ് വയോധികൻ മരിച്ചു

New Update

കുട്ടനാട്: വീടിന് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. നെടുമുടി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ചെമ്പുംപുറം തുരുത്തിൽചിറ വീട്ടിൽ ടി.ജോസഫ് (70) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീടിനു മുൻവശത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടം.

Advertisment

publive-image

ശബ്ദം കേട്ട് ബന്ധുക്കളും അയൽവാസികളും ഇറങ്ങി വന്നപ്പോൾ ജോസഫ് ഷോക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടൻ വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുരയിടത്തിൽ നിന്നിരുന്ന അടക്കാമരം ഒടിഞ്ഞാണ് വൈദ്യുത ലൈൻ പൊട്ടിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പൊട്ടിയ ലൈൻ പുനഃസ്ഥാപിച്ചു.

Advertisment