തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കുന്നതിന് നിലവിലെ ഏജന്‍സികളെ തന്നെ കരാര്‍ ഏല്‍പ്പിക്കാമോ എന്ന് സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടുന്നു. ആറുമാസത്തെ സമയപരിധിക്കുള്ള പഠനം പൂര്‍ത്തിയാക്കാത്ത ഏജന്‍സിക്ക് തന്നെ വീണ്ടും കരാര്‍ നല്‍കിയാലുള്ള നിയമപ്രശ്നങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്.
/sathyam/media/post_attachments/wygEydSFdJ93UuJch0Kj.jpg)
ഒരു ഏജൻസി 6 മാസത്തിനകം പഠനം പൂർത്തിയാക്കിയില്ലെങ്കിൽ വിജ്ഞാപനം റദ്ദാക്കി പുതിയത് ഇറക്കണമെന്നാണ് വ്യവസ്ഥ. നാല് ഏജന്‍സികളാണ് സില്‍വര്‍ലൈന്‍ സമൂഹികാഘാത പഠനം നടത്തിയിരുന്നത്.
എന്നാൽ, രാഷ്ട്രീയ സമരങ്ങളെ തുടര്‍ന്ന് ആറുമാസ കാലാവധിക്കുള്ളില്‍ ഒരു ജില്ലയിലും നൂറ് ശതമാനം പൂര്‍ത്തിയാക്കാന്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ്, ആറുമാസത്തെ സമയപരിധിയിൽ പഠനം പൂര്‍ത്തിയാക്കാത്ത ഏജന്‍സികൾക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയുമോ എന്നതിൽ എജിയോട് നിമയപദേശം തേടുന്നത്.