കോട്ടയം ജില്ലയിൽ ഇന്ന് ലഭിച്ചത് കനത്ത മഴ ! ഈരാറ്റുപേട്ടയിൽ 103 മില്ലീ മീറ്ററും മുണ്ടക്കയത്ത് 102 മില്ലീ മീറ്ററും മഴ; മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ മുണ്ടക്കയത്ത് നാളെ യോഗം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ജില്ലയിൽ ഇന്ന് കനത്ത മഴയാണ് രേഖപ്പെടുത്തിയത്. മലയോര മേഖലയിലാണ് വലിയ മഴ ലഭിച്ചത്. ഈരാറ്റുപേട്ട 103 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ മുണ്ടക്കയത്ത് 102 മില്ലീ മീറ്റർ മഴ കിട്ടി.

പാമ്പാടി 23 മില്ലീ മീറ്റർ, മണിമല 19 മില്ലീ മീറ്റർ, കോട്ടയം 4 മില്ലീ മീറ്റർ എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിൽ ലഭിച്ച മഴ. മീനിച്ചിലാറും മണിമലയാറും കരകവിഞ്ഞു.

ജില്ലയിലെ മലയോരമേഖലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ചൊവ്വാഴ്ച രാവിലെ 10.30ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ യോഗം ചേരും.

എം.എൽ.എ.മാർ, ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, റവന്യൂ, തദ്ദേശസ്വയംഭരണം, പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പുകൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Advertisment