ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
സുൽത്താൻബത്തേരി: വയനാട്ടിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി എത്തിയ യുവതി പിടിയിൽ.
Advertisment
സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സംഘവും ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട്-മൈസൂർ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരിയായ യുവതിയിൽ നിന്നും 5.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
സംഭവത്തിൽ മേപ്പാടി നെല്ലിമുണ്ട പാറമ്മൽ വീട്ടിൽ പി. റഹീനയെ (27) അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ടിബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ശശികുമാർ, മാനുവൽ ജിംസൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.എൻ. ശ്രീജ മോൾ, കെ.കെ. ബാലചന്ദ്രൻ എന്നിവർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.