ചാത്തന്നൂർ: സുഹൃത്തുക്കളൊടൊപ്പം ഇത്തിക്കരയാറ്റിലിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതു മണിയോടെ കണ്ടെത്തി.
/sathyam/media/post_attachments/dli7Z4DpEkqGhc7kiogW.jpg)
കൊല്ലം അയത്തിൽ അനുഗ്രഹ നഗർ 71- സജീന മൻസിലിൽ നജീബിന്റെയും നസീമയുടെയും മകൻ നൗഫലി ( 22 ) ന്റെ മൃതദേഹമാണ് തിരച്ചിലിൽ കിട്ടിയത്. ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമൺ ആറ്റിൽകുണ്ടുമൺ മുസ് ലിം ജമാഅത്ത് പള്ളിക്ക് താഴെ പാണക്കുഴി ചീപ്പിനടുത്ത് പാറയിടുക്കിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇതിനടുത്താണ് ഇവർ കുളിക്കാനിറങ്ങിയത്
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. .വെൽഡിംഗ് ജോലിക്കാരനായ നൗഫൽ ഉൾപ്പെടെ അഞ്ചുപേരാണ് ആറ്റുതീരത്തെത്തിയത്. ഇവരിൽ ഒരാൾ കരയ്ക്കിരിക്കുകയും മറ്റ് നാലു പേർ ആറ്റിൽ ഇറങ്ങുകയുമായിരുന്നു.
ഇവർ ശക്തമായ ഒഴുക്കിൽപ്പെട്ടു. നാലു പേരിൽ മൂന്നു പേർ രക്ഷപ്പെട്ടു. ഇവർ അറിയിച്ചതനുസരിച്ച് കണ്ണനല്ലൂർ പോലീസും, ഫയർഫോഴ്സിന്റെ സ്കൂ ബാ ടീമും മുങ്ങൽ വിദഗ്ദരും രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും നൗഫലിന്നെ കണ്ടെത്താൻ കഴിഞ്ഞില്ല.
തിരച്ചിൽ ബുധനാഴ്ച രാവിലെ ആരംഭിച്ച് അധികം വൈകാതെ തന്നെ മൃതദേഹം കിട്ടുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us